മമതയുടെ ഭരണം അവസാനിപ്പിക്കും; മെയ് രണ്ടിന് ബിജെപി സര്‍ക്കാര്‍; ആഞ്ഞടിച്ച് മോദി

ബംഗാള്‍ ജനതയെ മമത പിന്നില്‍ നിന്ന് കുത്തുകയായിരുന്നു
കൊല്‍ക്കത്തയിലെ റാലിയില്‍ സംസാരിക്കുന്ന മോദി / ചിത്രം എഎന്‍ഐ
കൊല്‍ക്കത്തയിലെ റാലിയില്‍ സംസാരിക്കുന്ന മോദി / ചിത്രം എഎന്‍ഐ

കൊല്‍ക്കത്ത: മമതാ ബാനര്‍ജി ബംഗാളിന്റെ വിശ്വാസം നഷ്ടപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിന് വേണ്ടത് സമാധാനവും വികസനവുമാണ്. ജനങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്ന സര്‍ക്കാര്‍ മെയ് രണ്ടിന് ബിജെപി രൂപികരിക്കുമെന്ന് മോദി പറഞ്ഞു. കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് നടന്ന മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റാലിയില്‍ മമതയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് മോദി നടത്തിയത്. ബംഗാള്‍ ജനതയെ മമത പിന്നില്‍ നിന്ന് കുത്തുകയായിരുന്നു. നമുക്ക് നഷ്ടമായതെല്ലാം തിരിച്ചുപിടിക്കണമെന്നും മോദി പറഞ്ഞു. മോദിയെ കാണാനെത്തിയ വന്‍ ജനക്കൂട്ടത്തെ കണ്ടപ്പോള്‍ ഇന്ന് വോ്‌ട്ടെണ്ണല്‍ ദിവസമായ മെയ് രണ്ടായാണ് എനിക്ക് തോന്നുന്നത്. ബംഗാള്‍ ജനതയുടെ സ്വപ്‌നം സാഷാത്കരിക്കുമെന്ന് മോദി പറഞ്ഞു. 

കൊല്‍ക്കത്തയെ ഭാവി നഗരമാക്കി മാറ്റും. സന്തോഷത്തിന്റെ നഗരത്തെ ഭാവിയുടെ നഗരമാക്കലാണ് ബിജെപിയുടെ ലക്ഷ്യം. നഗരത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് കൂടുതല്‍  ഊന്നല്‍ നല്‍കും. പ്രധാന നഗരങ്ങളുടെ പട്ടികയില്‍ കൊല്‍ക്കത്തെയെ ഒന്നാമതെത്തിക്കുമെന്നും മോദി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com