രണ്ടര രൂപയ്ക്ക് സാനിറ്ററി പാഡ്;  മരുന്നുകൾ 'മോദി കി ദുക്കാനി'ൽ നിന്ന് വാങ്ങണമെന്ന് പ്രധാനമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th March 2021 03:18 PM  |  

Last Updated: 07th March 2021 03:32 PM  |   A+A-   |  

sanitary_pads_at_janaushadhi

ഫയല്‍ ചിത്രം

 

ന്യൂഡൽഹി: 7500-ാമത് ജൻ ഔഷധി കേന്ദ്രം വിഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി  ജനങ്ങൾക്ക് സമർപ്പിച്ചു. ഷില്ലോങ്ങിലെ നോർത്ത് ഈസ്റ്റേൺ ഇന്ദിരാഗാന്ധി റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിലാണ് പുതിയ കേന്ദ്രം. ജൻ ഔഷധി പരിയോജന പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് 2.5 രൂപയ്ക്ക് സാനിറ്ററി പാഡുകൾ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

വിലകൂടിയ മരുന്നുകൾ പാവപ്പെട്ടവർക്ക് പണം ലാഭിക്കാനായാണ് പിഎം ജൻ  ഔഷധി ഉള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'മോദി കി ദുക്കാനി'ൽ (Modi ki Dukaan) നിന്ന് മിതമായ നിരക്കിൽ മരുന്നുകൾ വാങ്ങണമെന്നും പദ്ധതി സേവനത്തോടൊപ്പം തൊഴിലവസരം സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

രാജ്യത്തെ ജൻ  ഔഷധി കേന്ദ്രങ്ങളിലുടനീളം 75 ആയുഷ് മരുന്നുകൾ ലഭ്യമാക്കാൻ തീരുമാനമെടുത്തിട്ടുണ്ട്.