ബലാത്സംഗക്കേസ് പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

ബലാത്സംഗക്കേസ് പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ:  ബലാത്സംഗക്കേസ് പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍ ജില്ലയിലാണ് സംഭവം. നാട്ടുകാരുടെ മര്‍ദ്ദനമേറ്റ പ്രതിയെ താത്കാലിക ജയിലില്‍ എത്തിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. 

സുബോധ് ബാജ്പായി എന്നായാളാണ് മരിച്ചത്. മാര്‍ച്ച് അഞ്ചിനാണ് ഇയാള്‍ക്കെതിരെ അതേഗ്രാമത്തില്‍ പെട്ട യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഇയാളെ നാട്ടുകാര്‍ സമീപപ്രദേശത്തുനിന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് എസ്പി പറഞ്ഞു.

പ്രതിയെ പൊലീസിന് കൈമാറുന്നതിന് മുന്‍പ് നാട്ടുകാര്‍ മര്‍ദ്ദിച്ചതായും എസ്പി പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും എസ്പി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com