ജെഎന്‍യു അക്രമത്തില്‍ പരിക്കേറ്റ ഐഷിയും വിദ്യാര്‍ത്ഥി നേതാക്കളും മാധ്യമങ്ങളെ കണ്ടപ്പോള്‍/ പിടിഐ
ജെഎന്‍യു അക്രമത്തില്‍ പരിക്കേറ്റ ഐഷിയും വിദ്യാര്‍ത്ഥി നേതാക്കളും മാധ്യമങ്ങളെ കണ്ടപ്പോള്‍/ പിടിഐ

ബംഗാളില്‍ ഐഷി ഘോഷിനെ സ്ഥാനാര്‍ത്ഥിയാക്കി സിപിഎം; നന്ദിഗ്രാമില്‍ മീനാക്ഷി മുഖര്‍ജി

എസ്എഫ്‌ഐ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമായ ഐഷി ഘോഷിനെ ബംഗാളില്‍ സ്ഥാനാര്‍ത്ഥിയാക്കി സിപിഎം

കൊല്‍ക്കത്ത: എസ്എഫ്‌ഐ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമായ ഐഷി ഘോഷിനെ ബംഗാളില്‍ സ്ഥാനാര്‍ത്ഥിയാക്കി സിപിഎം. പശ്ചിമ ബര്‍ധമാന്‍ ജില്ലയിലെ ജമുരിയ മണ്ഡലത്തില്‍ നിന്നാണ് ഐഷി ജനവിധി തേടാന്‍ പോകുന്നത്. നിരവധി വിദ്യാര്‍ത്ഥി,യുവജന നേതാക്കളെ ഇടത്-കോണ്‍ഗ്രസ് സഖ്യം സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ട്. 

മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപിയുടെ സുവേന്ദു അധികാരിയും തമ്മില്‍ ഏറ്റുമുട്ടുന്ന നന്ദിഗ്രാമില്‍ മീനാക്ഷി മുഖര്‍ജിയെ സ്ഥാനാര്‍ത്ഥിയാക്കി സിപിഎം പ്രഖ്യാപിച്ചു.

ജെഎന്‍യുവില്‍ നടന്ന അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഐഷിയുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് എതിരെ ഡല്‍ഹി പൊലീസ് കേസെടുത്തത് വിവാദമായിരുന്നു. ഐഷിയുടെ തെരഞ്ഞെടുപ്പ് പ്രചാണത്തിനായി കനയ്യ കുമാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥി നേതാക്കള്‍ ബംഗാളില്‍ എത്തുമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com