അമ്മായിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി; 15കാരിയെ അമ്മാവന്‍ ബലാത്സംഗം ചെയ്തു; അബോധാവസ്ഥയില്‍ ഉപേക്ഷിച്ചു; പരാതി

ബലാത്സംഗം ചെയ്തതിന് പിന്നാലെ അബോധാവസ്ഥയിലായ പതിനഞ്ചുകാരിയെ അമ്മാവന്‍ ഉപക്ഷിച്ചതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അമേഠി:ബലാത്സംഗം ചെയ്തതിന് പിന്നാലെ അബോധാവസ്ഥയിലായ പതിനഞ്ചുകാരിയെ അമ്മാവന്‍ ഉപക്ഷിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ മോഹന്‍ഗഞ്ച് ഏരിയയിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. 

മാര്‍ച്ച് എട്ടിനാണ് പെണ്‍കുട്ടിയെ അമ്മാവന്‍ പീഡനത്തിന് ഇരയാക്കിയത്. അമ്മായിയുടെ വീട്ടിലേക്ക് കൊണ്ടുപോകുകയാണെന്നാണ് പെണ്‍കുട്ടി കരുതിയത്. അതിനിടെ ഒരു പൂന്തോട്ടത്തില്‍ വച്ച് ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ബലാത്സംഗത്തിന് ശേഷം അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ അവിടെ ഉപേക്ഷിച്ച് അയാള്‍ രക്ഷപ്പെട്ടതായും പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.

പിറ്റേദിവസം നാട്ടുകാരാണ് അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com