ആശ്രമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; മുങ്ങിയ ആള്‍ദൈവത്തെ പിടികൂടാന്‍ ഇന്റര്‍പോള്‍, റെഡ് നോട്ടീസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം വീരേന്ദ്ര ദിയോ ദീക്ഷിതിനെ പിടികൂടാന്‍ ഇന്റര്‍പോള്‍
ഇന്റര്‍പോള്‍ ആസ്ഥാനം/ഫയല്‍
ഇന്റര്‍പോള്‍ ആസ്ഥാനം/ഫയല്‍

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം വീരേന്ദ്ര ദിയോ ദീക്ഷിതിനെ പിടികൂടാന്‍ ഇന്റര്‍പോള്‍. ഇയാള്‍ക്കായി അന്താരാഷ്ട്ര അന്വേഷണ ഏജന്‍സി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഡല്‍ഹിയിലെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തിലാണ് ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. 

ഡല്‍ഹി വിജയ വിഹാറിലെ അധ്യാത്മിക വിശ്വവിദ്യാലയത്തില്‍വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് 2017ലാണ് ഇയാള്‍ക്കെതിയെ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിനുപിന്നാലെ ഇയാള്‍ നേപ്പാളിലേക്ക് കടന്നു. ഇയാളുടെ വിവാദ ആശ്രമത്തില്‍ നിന്ന് 2019ല്‍ ഡല്‍ഹി പൊലീസ് 40 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. ആശ്രമത്തിലെ ചെറിയ ഇരുട്ട് മുറികളില്‍ അടച്ചിട്ട നിലയിലായിരുന്നു കുട്ടികള്‍. 

കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നയാള്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് സിബിഐ പ്രഖ്യാപിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സിബിഐ അന്താരാഷ്ട്ര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ സഹായം തേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com