മഹാരാഷ്ട്ര വീണ്ടും കോവിഡിന്റെ പിടിയില്‍, നാഗ്പൂരില്‍ ഒരാഴ്ച ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു 

കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ നാഗ്പൂരില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ നാഗ്പൂരില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 15 മുതല്‍ 21 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന അടച്ചിടലാണ് അധികൃതര്‍ പ്രഖ്യാപിച്ചത്. നാഗ്പൂര്‍ പൊലീസ് കമ്മീഷണറേറ്റിന്റെ കീഴില്‍ വരുന്ന പ്രദേശങ്ങളിലാണ് ഇത് ബാധകമാകുക.

നാഗ്പൂരില്‍ മാത്രം ഇന്നലെ 1710 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 173 ദിവസത്തിനിടെ ആദ്യമായാണ് ഇത്രയുമധികം കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണം കടുപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. അവശ്യസര്‍വീസുകള്‍ ഒഴികെ മറ്റൊന്നും അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.സ്ത്രീകളിലും 21നും 40നും ഇടയില്‍ പ്രായമുള്ളവരിലുമാണ് കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്.

മഹാരാഷ്ട്രയില്‍ ഇന്നലെ 13,659 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2021ലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഒക്ടോബര്‍ എട്ടിന് 13,395 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com