'പ്രാർഥന ദൈവം കേട്ടു, അപ്രതീക്ഷിതമായി മഴ പെയ്ത്ത്'; നൃത്തമാടി യുവ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥ, വൈറൽ വീഡ‍ിയോ 

ഞായറാഴ്ച അപ്രതീക്ഷിതമായെത്തിയ മഴയും മഞ്ഞുവീഴ്ചയും കാട്ടുതീയ്ക്ക് ശമനം നൽകിയതും വാർത്തകളിൽ ഇടംപിടിച്ചു
മഴ പെയ്യുന്നതിന്റെ ആഹ്ലാദം പങ്കുവെയ്ക്കുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥ
മഴ പെയ്യുന്നതിന്റെ ആഹ്ലാദം പങ്കുവെയ്ക്കുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥ

ഷ്യയിലെ രണ്ടാമത്തെ വലിയ ജൈവമേഖലയായ ഒഡിഷയിലെ സിമിലിപാൽ ദേശീയോദ്യാനത്തിൽ കാട്ടുതീ പടർന്ന് പിടിക്കുന്നതിന്റെ ആശങ്കയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന വാർത്തകളിൽ. ഞായറാഴ്ച അപ്രതീക്ഷിതമായെത്തിയ മഴയും മഞ്ഞുവീഴ്ചയും കാട്ടുതീയ്ക്ക് ശമനം നൽകിയതും വാർത്തകളിൽ ഇടംപിടിച്ചു. എന്നാൽ അതിലേറെ ശ്രദ്ധ നേടിയ മറ്റൊന്നുണ്ട് സിമിലിപാലിൽ. 

പ്രതീക്ഷിക്കാതെ എത്തിയ മഴ സിമിലിപാലിലെ കാട്ടുതീ കുറയാൻ സഹായിച്ചതിന്റെ ആഹ്ലാദം പങ്കിടുന്ന സിമിലിപാൽ മേഖലയിലെ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥയുടെ വീഡിയോ വളരെ വേഗത്തിലാണ് സാമൂഹികമാധ്യമങ്ങളിൽ ട്രെൻഡിങ് ആയത്. തീ കുറയ്ക്കാനായുള്ള തന്റെ പ്രാർഥന കേട്ട് മഴ പെയ്യിച്ച ഈശ്വരന് ആർത്തു വിളിച്ച് നന്ദിയറിയിക്കുകയാണ് അവർ. ഇനിയും കൂടുതൽ മഴ പെയ്യിക്കൂവെന്ന് അവർ അപേക്ഷിക്കുന്നുമുണ്ട്. 

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ രമേശ് പാണ്ഡെ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പങ്കുവെയ്ക്കുന്നത്.
 സ്‌നേഹ ദയാൽ എന്ന ഉദ്യോഗസ്ഥയാണ് വീഡിയോയിലുള്ളത്.സ്‌നേഹ ദയാലിന് അഭിനന്ദങ്ങളുടെ പെരുമഴയാണിപ്പോൾ സാമൂഹികമാധ്യമങ്ങളിൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com