തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രസ്ഥാപനം ; സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അധിക ചുമതല നല്‍കുന്നത് ജനാധിപത്യത്തെ അവഹേളിക്കൽ : സുപ്രീംകോടതി

ഒരു ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പിന്റെ അധിക ചുമതല നല്‍കുന്നത്, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയെ ബാധിക്കുമെന്ന് കോടതി
സുപ്രീം കോടതി/ ഫയൽ
സുപ്രീം കോടതി/ ഫയൽ

ന്യൂഡല്‍ഹി : സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍മാരായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനെതിരെ സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്ര സ്ഥാപനമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ അധിക ചുമതല നല്‍കുന്നത് ജനാധിപത്യത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. 

ഗോവയില്‍ നിയമവകുപ്പ് സെക്രട്ടറിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ അധിക ചുമതല നല്‍കിയ സംഭവത്തിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. സര്‍ക്കാര്‍ വകുപ്പില്‍ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പിന്റെ അധിക ചുമതല നല്‍കുന്നത്, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയെ ബാധിക്കുമെന്ന് കോടതി പറഞ്ഞു. 

മാത്രമല്ല ഇത് ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഗോവയില്‍ 10 ദിവസത്തിനകം പഞ്ചായത്ത് തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കണം. ഏപ്രില്‍ 30 നകം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com