രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം മമത ആശുപത്രി വിട്ടു

പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ആശുപത്രിയിൽ ഡിസ്​ചാർജ്​ ചെയ്​തു
ആശുപത്രിയില്‍ നിന്നും മടങ്ങുന്ന മുഖ്യമന്ത്രി മമത ബാനര്‍ജി / ചിത്രം എഎന്‍ഐ
ആശുപത്രിയില്‍ നിന്നും മടങ്ങുന്ന മുഖ്യമന്ത്രി മമത ബാനര്‍ജി / ചിത്രം എഎന്‍ഐ

കൊൽക്കത്ത: പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ആശുപത്രിയിൽ ഡിസ്​ചാർജ്​ ചെയ്​തു. അവർ ചികിൽസകളോട്​ നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന്​ ഡോക്​ടർമാർ അറിയിച്ചു. രണ്ട് ദിവസം കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരണമെന്ന്​ ഡോക്​ടർമാർ നിർദേശിച്ചുവെങ്കിലും മമതയുടെ അഭ്യർഥന മാനിച്ച്​ ഡിസ്​ചാർജ്​ ചെയ്യുകയായിരുന്നു.

നന്ദിഗ്രാമിൽ പ്രചാരണം നടത്തുന്നതിനിടെയാണ്​ മമത ബാനർജി അക്രമത്തിന്​ ഇരയായത്​. കാലിനും തോളിനും കഴുത്തിനും പരിക്കേറ്റതിനെ തുടർന്ന്​ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനങ്ങൾക്ക്​ ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ ഒന്നും പ്രവർത്തിക്കരുതെന്ന്​ ആശുപത്രിയിൽ നിന്ന് പ്രവർത്തകരോട് അഭ്യർഥിച്ചിരുന്നു. 

മമത ആക്രമിക്കപ്പെട്ടതിന്​ പിന്നാലെ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന്​ ആവശ്യപ്പെട്ട്​ തൃണമൂൽ കോൺഗ്രസ്​ തെരഞ്ഞെടുപ്പ്​ കമ്മീഷന്‌
കത്തയച്ചിരുന്നു. മമതയുടേത്​ നാടകമാണെന്നായിരുന്നു ബിജെപി ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com