മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂലില്‍

മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂലില്‍
യശ്വന്ത് സിന്‍ഹ തൃണമൂല്‍ ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തില്‍/എഎന്‍ഐ
യശ്വന്ത് സിന്‍ഹ തൃണമൂല്‍ ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തില്‍/എഎന്‍ഐ

കൊല്‍ക്കത്ത: മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ്, ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖനായ സിന്‍ഹ മമത ബാനര്‍ജിക്കൊപ്പം എത്തിയത്.

ബിജെപി നേതൃനിരയില്‍ മുന്‍പന്തിയിലുണ്ടായിരുന്ന യശ്വന്ത് സിന്‍ഹ നരേന്ദ്ര മോദി പാര്‍ട്ടി നേതൃത്വത്തില്‍ എത്തിയ ശേഷം വിമത പക്ഷത്തായിരുന്നു. ഇന്ന് കൊല്‍ക്കത്തയില്‍ തൃണമൂല്‍ ഓഫിസില്‍ എത്തിയാണ് സിന്‍ഹ അംഗത്വം സ്വീകരിച്ചത്.

അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് സമവായത്തില്‍ വിശ്വസിച്ചിരുന്ന ബിജെപി ഇപ്പോള്‍ കീഴടക്കലിന്റെ രീതിയിലാണ് മുന്നോട്ടുപോവുന്നതെന്ന് സിന്‍ഹ പറഞ്ഞു. അകാലിദളും ബിജെഡിയും ബിജെപിയോട് വേര്‍ പിരിഞ്ഞു. ഇപ്പോള്‍ ആരാണ് അവരുടെ  ഒപ്പമുള്ളതെന്ന് സിന്‍ഹ ചോദിച്ചു. 

രാജ്യം അസാധാരണ സാഹചര്യത്തിലൂടെയാണ് കടന്നുപോവുന്നത്. ജനാധിപത്യത്തിന്റെ കരുത്ത് എന്നാല്‍ അതിലെ സ്ഥാപനങ്ങളുടെ ശക്തിയാണ്. ഇപ്പോള്‍ ജൂഡീഷ്യറി അടക്കം ആ സംവിധാനങ്ങളെല്ലാം ദുര്‍ബലമായിരിക്കുന്നുവെന്ന് സിന്‍ഹ വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com