ഒരുകാലത്ത് ബംഗാള്‍ ഇന്ത്യയുടെ അഭിമാനം; ഇപ്പോള്‍ ഗുണ്ടാരാജ്; മമതയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമിത് ഷാ

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ബംഗാളിനെ മമത സര്‍ക്കാര്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിച്ചു
അമിത് ഷാ/ ഫയൽ
അമിത് ഷാ/ ഫയൽ

കൊല്‍ക്കത്ത:  ഒരു കാലത്ത് ഇന്ത്യയുടെ മുന്‍നിര സംസ്ഥാനമായ പശ്ചിമ ബംഗാള്‍ ഇപ്പോള്‍ ഗുണ്ടാരാജില്‍ കുരുങ്ങിക്കിടക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാള്‍ ഒരുകാലത്ത് ഇന്ത്യയുടെ വിദ്യാഭ്യാസ കേന്ദ്രമായിരുന്നു. സ്വാതന്ത്ര്യസമരപോരാളികളുടെ നാടായിരുന്നു. മതനേതാക്കളുടെ കേന്ദ്രമായിരുന്നു. എന്നാല്‍ അതേ ബംഗാള്‍ ഇപ്പോള്‍ ഗുണ്ടകളുടെ നാടായി മാറിയെന്ന് അമിത് ഷാ പറഞ്ഞു. 

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ബംഗാളിനെ മമത സര്‍ക്കാര്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിച്ചു. അഴിമതി, രാഷ്ട്രീയ കലാപം, ധ്രുവീകരണം, പട്ടികജാതി - പട്ടികവര്‍ഗവിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇത്തരമൊരവസ്ഥയിലേക്കാണ് മമത ബംഗാളിനെ എത്തിച്ചതെന്നും അമിത് ഷാ പറഞ്ഞു. 

ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ഗോത്രവിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി ജാര്‍ഗാമില്‍ പണ്ഡിറ്റ് രഘുനാഥ് മുര്‍മു ഗോത്ര സര്‍വകലാശാല സ്ഥാപിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 70 ശതമാനം മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനായി പകുതി തുക സര്‍ക്കാര്‍ നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. ഹെലികോപ്റ്റര്‍ കേടായതിനാല്‍ അമിത് ഷാ വെര്‍ച്വല്‍ റാലി നടത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com