വാക്‌സിന്‍ കുത്തിവച്ചു; പിന്നാലെ പരിശോധന; ഗുജറാത്തില്‍ മന്ത്രിക്ക് കോവിഡ്

വാക്‌സിന്‍ കുത്തിവച്ചു; പിന്നാലെ പരിശോധന; ഗുജറാത്തില്‍ മന്ത്രിക്ക് കോവിഡ്
ഈശ്വർസിൻ പട്ടേൽ/ ഫെയ്സ്ബുക്ക്
ഈശ്വർസിൻ പട്ടേൽ/ ഫെയ്സ്ബുക്ക്

അഹമ്മദാബാദ്: ഗുജറാത്ത് കായിക മന്ത്രി ഈശ്വര്‍സിന്‍ പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് മന്ത്രി വാക്‌സിന്‍ കുത്തിവയ്പ്പ് നടത്തിയിരുന്നു. പിന്നാലെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് പരിശോധനാ ഫലം പോസിറ്റീവായ കാര്യം വ്യക്തമാക്കിയത്. 

മാര്‍ച്ച് 13നാണ് മന്ത്രി പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. ഇന്ന് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. 

ഇന്ന് എന്റെ കൊറോണ ടെസ്റ്റ് ഫലം പോസിറ്റീവായി. കഴിഞ്ഞ കുറച്ച് ദിവസം മുന്‍പ് ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവര്‍ കോവിഡ് പരിശോധന നടത്തണം. ഞാന്‍ നല്ല അരോഗ്യത്തോടെ തന്നെ ഇരിക്കുന്നു. എല്ലാവരോടും നന്ദി- ഗുജറാത്തി ഭാഷയില്‍ അദ്ദേഹം ട്വീറ്റ് ചെയ്തു. 

തിങ്കളാഴ്ച ഗുജറാത്തില്‍ പുതിയതായി 890 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 594 പേര്‍ക്ക് രോഗി മുക്തി. നിലവില്‍ സംസ്ഥാനത്ത് ആകെ 2,69,955 പേര്‍ക്കാണ് രോഗ മുക്തി. 4,425 പേര്‍ മരിച്ചു. നിലവില്‍ 4,717 ആക്ടീവ് കേസുകളാണ് ഗുജറാത്തിലുള്ളത്. സംസ്ഥാനത്ത് ആകെ 1,07,323 പേര്‍ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയതായും സംസ്ഥാന ആരോഗ്യ വകുപ്പ് ഇറക്കിയ കണക്കില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com