യുവതിയെ തോളിലേറ്റി നഗരത്തിലൂടെ ബൈക്കില്‍ ചുറ്റിയടിച്ചു; 28,000 പിഴയിട്ട് പൊലീസ്; വൈറല്‍ വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th March 2021 03:26 PM |
Last Updated: 17th March 2021 03:26 PM | A+A A- |

വീഡിയോ ദൃശ്യം
ഗാസിയാബാദ്: ഗതാഗതനിയമം ലംഘിച്ച് വാഹനം ഓടിച്ച യുവതികള്‍ക്ക് 28,000 രൂപ പിഴയിട്ട് പൊലീസ്. ഒരു യുവതി ബൈക്ക് ഓടിക്കുമ്പോള്‍ മറ്റൊരു യുവതി ഇവരുടെ തോളിലിരുന്നാണ് നഗരത്തില്‍ കറങ്ങുന്നത്. ഇതിന്റെ വീഡിയോ യുവതികള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ വൈറലായിരുന്നു.
ഗുസ്തി താരം സ്‌നേഹ രഘുവാന്‍ഷിയാണ് ബൈക്ക് ഓടിക്കുന്നത്. ഇവരുടെ തോളിലാണ് സോഷ്യല്‍മീഡിയയില്‍ താരമായ ഷിവാങ് ദിവാസേ ഇരിക്കുന്നത്. ശനിയാഴ്ചയാണ് ഗാസിയബാദ് റോഡില്‍ വച്ച് വീഡിയോ ചിത്രീകരിച്ചത്.
ബൈക്ക് ഓടിച്ച യുവതി അമ്മയക്ക്് പതിനൊന്നായിരം രൂപയും ബൈക്കിന്റെ ഉടമയ്ക്ക് 17,000 രൂപയുമാണ് പിഴയിട്ടത്. ഇരുപതുകാരിയായ ഇരുവര്‍ക്കും ലേണേഴ്‌സ് ലൈസന്‍സ് മാത്രമാണ് ഉണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്.