ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീഡിയോയില്‍ പകര്‍ത്തിയ അപൂര്‍വ്വജീവി
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീഡിയോയില്‍ പകര്‍ത്തിയ അപൂര്‍വ്വജീവി

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അന്യഗ്രഹജീവിയോ?, നിമിഷങ്ങള്‍ക്കുള്ളില്‍ രൂപമാറ്റം; അപൂര്‍വ്വ ജീവിയുടെ ദൃശ്യങ്ങള്‍ വൈറല്‍

നിമിഷങ്ങള്‍ക്കുള്ളില്‍ ഇതിന് രൂപമാറ്റം സംഭവിക്കുന്നതാണ് അതിശയിപ്പിക്കുന്നത്

ന്യൂഡല്‍ഹി: കടലിനടിയിലെ രഹസ്യങ്ങള്‍ തേടിയുള്ള പര്യവേക്ഷണങ്ങള്‍ ശാസ്ത്രലോകത്ത് പുരോഗമിക്കുകയാണ്. കടലിനടിയിലെ നിഗൂഢതകള്‍ സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത് പര്യവേക്ഷണങ്ങളെ കൂടുതല്‍ ഉത്സാഹഭരിതമാക്കുന്നുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയ അപൂര്‍വ്വ ജീവിയാണ് ചര്‍ച്ചയാകുന്നത്. ഇടയ്ക്കിടെ രൂപം മാറുന്ന ഈ ജീവിയുടെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

അന്യഗ്രഹജീവിയാണ് എന്നാണ് ഒറ്റനോട്ടത്തില്‍ തോന്നുക. നിമിഷങ്ങള്‍ക്കുള്ളില്‍ ഇതിന് രൂപമാറ്റം സംഭവിക്കുന്നതാണ് അതിശയിപ്പിക്കുന്നത്. നാരങ്ങ പിഴിയുന്ന ഉപകരണം പോലെയാണ് തുടക്കത്തില്‍ ഈ ജീവിയെ കണ്ടാല്‍ തോന്നുക. കുറച്ചുനേരം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഈ ജീവി പിന്നീട് ഒരു കറുത്ത പന്തിന്റെ ആകൃതിയില്‍ രൂപം മാറുന്നതാണ് അമ്പരിപ്പിക്കുന്നത്. പിന്നീട് നീരാളിയെ പോലെ നീന്തി മറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

റിമോട്ട് കണ്‍ട്രോളിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അത്യാധുനിക വാഹനമാണ് ഈ അപൂര്‍വ്വ ദൃശ്യം പകര്‍ത്തിയത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 3753 അടി താഴ്ചയിലാണ് കാഴ്ചയുടെ വിസ്മയം തീര്‍ത്തത്. 2013ലെ ദൃശ്യങ്ങളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ക്യാപ്റ്റന്‍ ജെആര്‍ഡി എന്ന യൂട്യൂബ് ചാനലാണ് ഇത് പങ്കുവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com