മുന്‍ കേന്ദ്രമന്ത്രി ദിലീപ് ഗാന്ധി കോവിഡ് ബാധിച്ച് മരിച്ചു

ദിലീപ് ഗാന്ധി നഗര്‍ ദക്ഷിണ്‍ മണ്ഡലത്തില്‍ നിന്നും മൂന്നു തവണ പാര്‍ലമെന്റിലെത്തിയിട്ടുണ്ട്
ദിലീപ് ഗാന്ധി/ എഎന്‍ഐ ചിത്രം
ദിലീപ് ഗാന്ധി/ എഎന്‍ഐ ചിത്രം

ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിലീപ് ഗാന്ധി കോവിഡ് ബാധിച്ച് മരിച്ചു. 69 വയസ്സായിരുന്നു. ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ദിലീപ് ഗാന്ധി നഗര്‍ ദക്ഷിണ്‍ മണ്ഡലത്തില്‍ നിന്നും മൂന്നു തവണ പാര്‍ലമെന്റിലെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ദിലീപ് ഗാന്ധി പൊതുരംഗത്തെത്തുന്നത്. 1985 മുതല്‍ 1999 വരെ അഹമ്മദ് നഗര്‍ നഗരസഭ ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു. 

1999 ലാണ് ആദ്യമായി ലോക്‌സഭയിലെത്തുന്നത്. 2009 ലും 2014 ലും ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുണ്ട്. അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരില്‍ കേന്ദ്രസഹമന്ത്രിയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com