ആദ്യം പഴുതാര, അടുത്തതായി തേള്‍, അവസാനം പാമ്പ്; ഞൊടിയിടയില്‍ അകത്താക്കി അലങ്കാര മത്സ്യം (വീഡിയോ)

അക്വേറിയത്തിലെ അലങ്കാര മത്സ്യത്തിന്റെ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ അമ്പരപ്പിക്കുന്നത്
പാമ്പിനെ വിഴുങ്ങുന്ന അലങ്കാര മത്സ്യം
പാമ്പിനെ വിഴുങ്ങുന്ന അലങ്കാര മത്സ്യം

ജീവികളുടെ അമ്പരപ്പിക്കുന്ന നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരത്തില്‍ ഒരു മത്സ്യം ഇരകളെ അകത്താക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

അക്വേറിയത്തിലെ അലങ്കാര മത്സ്യത്തിന്റെ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ അമ്പരപ്പിക്കുന്നത്. പ്രവീണ്‍ അംഗുസാമി ട്വിറ്ററില്‍ പങ്കുവെച്ചതാണ് ദൃശ്യങ്ങള്‍. അലങ്കാര മത്സ്യത്തിന് തീറ്റയായി ആദ്യം ഒരു പഴുത്താരയെ ഇട്ടുകൊടുക്കുന്നു. നിമിഷം നേരം കൊണ്ട് അതിനെ അകത്താക്കി. 

അടുത്തതായി നല്‍കിയത് ഒരു തേളിനെയാണ്. ഒന്ന് പോരാടാന്‍ കഴിയുന്നതിന് മുന്‍പ് തന്നെ തേളിനെയും അകത്താക്കി. അവസാനം പാമ്പിനെയും വിഴുങ്ങുന്ന വേറിട്ട ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com