വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണനയില്‍

കൃ​ത്രി​മ​ങ്ങ​ളും ഇ​ര​ട്ടി​പ്പും ഒ​ഴി​വാ​ക്കാ​ൻ വോട്ടർ പട്ടിക ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ നി​ർ​ദേ​ശം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന്​ സ​ർ​ക്കാ​ർ ലോക്സഭയിൽ പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ​ പ​ട്ടി​ക​ ആധാറുമായി ബന്ധിപ്പിക്കുന്നത് പരി​ഗണനയിലെന്ന് കേന്ദ്ര സർക്കാർ. കൃ​ത്രി​മ​ങ്ങ​ളും ഇ​ര​ട്ടി​പ്പും ഒ​ഴി​വാ​ക്കാ​ൻ വോട്ടർ പട്ടിക ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ നി​ർ​ദേ​ശം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന്​ സ​ർ​ക്കാ​ർ ലോക്സഭയിൽ പറഞ്ഞു. 

ഒ​രേ വോ​ട്ട​റു​ടെ പേ​ര്​ പ​ല​യി​ട​ങ്ങ​ളി​ൽ​ നി​ന്ന്​ ചേ​ർ​ക്ക​പ്പെ​ടു​ന്ന​ത്​ ത​ട​യു​ക ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശമെന്ന് നി​യ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്​ ലോ​ക്​​സ​ഭ​യിൽ അറിയിച്ചു. നി​ല​വി​ലു​ള്ള വോ​ട്ട​ർ​മാ​രു​ടെ​യും പേ​ര്​​ ചേ​ർ​ക്കാ​ൻ അ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ​യും ആ​ധാ​ർ ന​മ്പ​ർ ആ​വ​ശ്യ​പ്പെ​ടാ​ൻ ക​ഴി​യും​വി​ധം ജ​ന​പ്രാ​തി​നി​ധ്യ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും ക​മീ​ഷ​ൻ 2019ൽ മുൻപോട്ട് വെച്ച നി​ർ​ദേ​ശ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

നേ​ര​ത്തേ ദേ​ശീ​യ വോ​ട്ട​ർ​പ​ട്ടി​ക പ​രി​ശോ​ധ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ധാ​ർ ന​മ്പ​റു​ക​ൾ ശേ​ഖ​രി​ക്കാ​ൻ ക​മീ​ഷ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും 2015ലെ ​ഒ​രു വി​ധി​യി​ലൂ​ടെ സു​​പ്രീം​കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. ഇതിന് പിന്നാലെയാണ് നി​യ​മ ഭേ​ദ​ഗ​തി നി​ർ​ദേ​ശം അ​വ​ർ മു​ന്നോ​ട്ടുവെ​ച്ച​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com