പിറന്നാള്‍ ആഘോഷിക്കാം മെട്രോ ട്രെയിനില്‍! കോച്ച് ഒന്നിന് വാടക 5,000 രൂപ

പിറന്നാള്‍ ആഘോഷിക്കാം മെട്രോ ട്രെയിനില്‍! കോച്ച് ഒന്നിന് വാടക 5,000 രൂപ
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ജയ്പുര്‍: വീട്ടിലും ഹോട്ടലിലും ബീച്ചിലുമൊക്കെ പിറന്നാള്‍ ആഘോഷിച്ച് മടുത്തോ. എങ്കില്‍ ജയ്പുരിലേക്ക് വരു. മെട്രോ ട്രെയിനില്‍ വച്ച് നിങ്ങള്‍ക്ക് പിറന്നാള്‍ ആഘോഷിക്കാം. പിറന്നാള്‍ മാത്രമല്ല സമാനമായ എന്ത് ആഘോഷങ്ങളും ഇനി മുതല്‍ മെട്രോ കോച്ചിനുള്ളില്‍ വച്ച് സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായി ആഘോഷിക്കാം. 

ജയ്പുര്‍ മെട്രോ ആണ് പുതിയ ആശയവുമായി രംഗത്തെത്തിയത്. പിറന്നാള്‍ ആഘോഷത്തിനും മറ്റ് ചടങ്ങുകള്‍ക്കുമായി മെട്രോ കോച്ചുകള്‍ വാടകയ്ക്ക് ലഭിക്കുന്ന പദ്ധതിക്കാണ് അധികൃതര്‍ രൂപം നല്‍കിയിരിക്കുന്നത്. 

ആഘോഷങ്ങള്‍ക്കായി നാലില്‍ ഒരു കോച്ചാണ് ബുക്ക് ചെയ്യുന്നതെങ്കില്‍ നാല് മണിക്കൂറിന് വാടക 5,000 രൂപയാണ്. നാല് മണിക്കൂര്‍ കഴിഞ്ഞും ആഘോഷം നീളുകയാണെങ്കില്‍ മണിക്കൂറിന് 1,000 രൂപ വച്ച് അധികം നല്‍കണം. ഇനി നാല് കോച്ചുകളും നാല് മണിക്കൂറിനായി ഒരുമിച്ച് ബുക്ക് ചെയ്താല്‍ വാടക 20,000 രൂപയാണ്. നീണ്ടുപോകുകയാണെങ്കില്‍ മണിക്കൂറിന് നല്‍കേണ്ടത് 5,000 രൂപയാണ്. 

നേരത്തെ പരസ്യ ചിത്രങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനായി മെട്രോ കോച്ചുകള്‍ വാടകയ്ക്ക് നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ നീക്കം. മെട്രോയ്ക്ക് കൂടുതല്‍ വരുമാനം ഉണ്ടാക്കുകയാണ് അധികൃതര്‍ ലക്ഷ്യം വയ്ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com