എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 2,000 രൂപ, പൗരത്വ നിയമ ഭേദഗതി അനുവ​ദിക്കില്ല; അസമിൽ കോൺഗ്രസിൻറെ  'അഞ്ചിന വാഗ്ദാനങ്ങൾ' 

ഗുവാഹത്തിയിലെ കോൺഗ്രസ് ഓഫീസിൽ വെച്ചാണ് പ്രകടനപത്രിക പുറത്തിറക്കിയത്
രാഹുൽ ഗാന്ധി പാർട്ടി പ്രകടന പത്രിക പുറത്തിറക്കി/എഎൻഐ
രാഹുൽ ഗാന്ധി പാർട്ടി പ്രകടന പത്രിക പുറത്തിറക്കി/എഎൻഐ

ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കി. കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. കേന്ദ്രസർക്കാറിന്റെ പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ അനുവദിക്കില്ലെന്നതാണ് പ്രധാന വാഗ്ദാനം. പ്രതിമാസം 2,000 രൂപവീതം എല്ലാ വീട്ടമ്മമാർക്കും നൽകുമെന്നും 'അഞ്ചിന വാഗ്ദാനങ്ങൾ' മുന്നോട്ടുവെക്കുന്ന പ്രകടനപത്രികയിൽ പറയുന്നു. 

സർക്കാർ മേഖലയിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും, 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും, തെയിലത്തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം 365 രൂപയാക്കി ഉയർത്തും എന്നിവയാണ് മറ്റ് വാ​ഗ്ദാനങ്ങൾ. ഗുവാഹത്തിയിലെ കോൺഗ്രസ് ഓഫീസിൽ വെച്ചാണ് പ്രകടനപത്രിക പുറത്തിറക്കിയത്. 

'ഈ പ്രകടനപത്രിക കോൺഗ്രസ് ജനങ്ങൾക്കു മുന്നിൽ വെക്കുന്ന ഉറപ്പാണ്. ഇന്ത്യയുടെയും അസമിന്റെയും വൈവിധ്യമാർന്ന സംസ്‌കാരങ്ങളെ ആക്രമിക്കുകയാണ് ബിജെപിയും ആർഎസ്എസും ചെയ്യുന്നത്. അവരെ നാം പ്രതിരോധിക്കും. അസമിന്റെ സംസ്‌കാരത്തെയും അസ്തത്വത്തെയും കോൺഗ്രസ് സംരക്ഷിക്കും. വിദ്വേഷം തുടച്ചനീക്കുകയും സമാധാനം കൊണ്ടുവരികയും ചെയ്യും', രാഹുൽ ഗാന്ധി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com