ഡൽഹിയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിട്ടില്ല, പ്രചരിക്കുന്നത് വ്യാജവാർത്ത; വിശദീകരണവുമായി ഒമാൻ എയർ 

ഈ മാസം 19 മുതൽ മസ്കറ്റിൽ നിന്ന് ഡൽഹിയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയെന്നാണ് പ്രചരിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മസ്കറ്റ്: ഡൽഹിയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് ഒമാൻ എയർ. ഈ മാസം 19 മുതൽ മസ്കറ്റിൽ നിന്ന് ഡൽഹിയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയെന്നാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഡൽഹിയിലേക്കുള്ള എല്ലാ സർവീസുകളും മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നുമെന്നും സർവീസുകൾക്ക് തടസമില്ലെന്നും ഒമാൻ എയർ അറിയിച്ചു. 

വിമാന സർവീസുകൾ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‍സൈറ്റോ ഔദ്യോഗിക സോഷ്യൽ മീഡിയാ ചാനലുകളോ പരിശോധിക്കണമെന്നും വിമാനക്കമ്പനി അഭ്യർത്ഥിച്ചു. 

കോവിഡ് നിയന്ത്രണങ്ങൾ ഒമാൻ ശക്തമാക്കിയതിന് പിന്നാലെ ഈ മാസം 19 മുതൽ ലണ്ടനിലേക്കുള്ള വിമാന സർവീസുകൾ ഒമാൻ എയർ നിർത്തലാക്കിയിരുന്നു. ഇത് സംബന്ധിച്ച് കമ്പനി പ്രസിദ്ധീകരിച്ച അറിയിപ്പിൽ ലണ്ടന് പകരം ഡൽഹി എന്ന് കൂട്ടിച്ചേർത്തുള്ള വ്യാജ ചിത്രമാണ് വ്യാപകമായി പ്രചരിക്കപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com