സര്‍ക്കാര്‍ ജോലിയില്‍ സത്രീകള്‍ക്ക് 33 ശതമാനം സംവരണം; 3 എയിംസ്; പെണ്‍കുട്ടികള്‍ക്ക് പിജി വരെ സൗജന്യവിദ്യാഭ്യാസം; ബിജെപി പ്രകടനപത്രിക പുറത്തിറക്കി അമിത് ഷാ

അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ 33 ശതമാനം സംവരണം ഏര്‍പ്പെടുത്തും
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളില്‍ ബിജെപി പ്രകടനപത്രിക പുറത്തിറക്കുന്നു
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളില്‍ ബിജെപി പ്രകടനപത്രിക പുറത്തിറക്കുന്നു

കൊല്‍ക്കത്ത:  സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനവുമായി ബംഗാളില്‍ ബിജെപിയുടെ പ്രകടനപത്രിക. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രകടനപത്രിക പുറത്തിറക്കിയത്. വമ്പന്‍ പ്രഖ്യാപനങ്ങളാണ് പ്രകടനപത്രികയിലുള്ളത്

ഇത് വെറുമൊരു പ്രകടനപ്രതിക മാത്രമല്ല ബംഗാളിന്റെ വികസന രേഖയാണെന്നും അമിത് ഷാ പറഞ്ഞു. അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ 33 ശതമാനം സംവരണം ഏര്‍പ്പെടുത്തും. പൗരത്വനിയമം നടപ്പാക്കും, നുഴഞ്ഞുകയറ്റുകാരെ അനുവദിക്കില്ല, അതിര്‍ത്തികളിലെ സുരക്ഷ ശക്തമാക്കുമെന്നും അമിത് ഷാ പറഞ്ഞു.

സ്ത്രീകള്‍ക്ക് നഴ്‌സറി മുതല്‍ ബിരുദാനന്തര ബിരുദം വരെ സൗജന്യവിദ്യാഭ്യാസം നല്‍കും. മത്സരതൊഴിലാളികള്‍ക്ക് 6,000 രൂപ പ്രതിവര്‍ഷം നല്‍കും. ബംഗാളിലെ പിന്നാക്ക മേഖലകളില്‍ മൂന്ന് എയിംസ് ആശുപത്രികള്‍ പണിയും, ഒരു കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്നും ഏഴാം ശമ്പളകമ്മീഷന്‍ നടപ്പിലാക്കും, 75 ലക്ഷം കര്‍ഷകര്‍ക്ക് കുടിശ്ശികയായുള്ള 18,000 രൂപ കൊടുത്തുതീര്‍ക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. 

എട്ടുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. 294 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടം മാര്‍ച്ച് 27നും അവസാനഘട്ടം ഏപ്രില്‍ 29നുമാണ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com