കോവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍; തമിഴ്‌നാട്ടിലും കര്‍ണാടകയിലും ആശങ്ക 

അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോവിഡ് കേസുകള്‍ ഉയരുന്നു
കോവിഡ് പരിശോധന / ഫയല്‍ ചിത്രം
കോവിഡ് പരിശോധന / ഫയല്‍ ചിത്രം

ചെന്നൈ: അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 1289 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 8,66,982 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

കര്‍ണാടകയില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ പുതുതായി 1715 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 1048 പേര്‍ രോഗമുക്തി നേടിയതായും കര്‍ണാടക സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ സംസ്ഥാനത്ത് 9,70,202 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശില്‍ 24 മണിക്കൂറിനിടെ 368 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com