'ബിജെപിയ്ക്കായി രാപകല്‍ പണിയെടുത്താല്‍ കോവിഡ് വരില്ല; ഒരു പ്രവര്‍ത്തകന് പോലും വൈറസ് ബാധ ഉണ്ടായിട്ടില്ല'; വിവാദ പരാമര്‍ശം

ബിജെപി പ്രവര്‍ത്തകരെല്ലാം കഠിനാദ്ധ്വാനികളാണ്. ഇതുവരെ പാര്‍ട്ടിയുടെ ഒരു പ്രവര്‍ത്തകനും പോലും കോവിഡ് ബാധിതനായിട്ടില്ല 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

അഹമ്മദാബാദ്: പാര്‍ട്ടിയ്ക്കായി രാപകല്‍ അദ്ധ്വാനിക്കുന്നവര്‍ക്ക് കോവിഡ് വരില്ലെന്ന് ഗുജറാത്തിലെ ബിജെപി എംഎല്‍എ. രാജ്‌കോട്ട് സൗത്തിലുള്ള ബിജെപി എംഎല്‍എ ഗോവിന്ദ് പട്ടേലിന്റെതാണ് വിവാദപരാമര്‍ശം. സംസ്ഥാനത്ത് വൈറസ് പടരാന്‍ കാരണം രാഷ്ട്രീയപാര്‍ട്ടികള്‍ കോവിഡ് മാദണ്ഡം പാലിക്കാത്തത് കൊണ്ടല്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് എംഎല്‍എയുടെ മറുപടി.

കഠിനാദ്ധ്വനം ചെയ്യുന്നവര്‍ക്ക് കൊറോണ വൈറസ് പിടിപെടില്ല. ബിജെപി പ്രവര്‍ത്തകരെല്ലാം കഠിനാദ്ധ്വാനികളാണ്. ഇതുവരെ പാര്‍ട്ടിയുടെ ഒരു പ്രവര്‍ത്തകനും പോലും കോവിഡ് ബാധിതനായിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു. 

യാദൃശ്ചികമെന്ന് പറയട്ടെ, കഴിഞ്ഞ മാസം നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനിടെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കോവിഡ് ബാധിച്ചിരുന്നു. കൂടാതെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടില്‍ തുടങ്ങി നിരവധി എംഎല്‍എമാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇന്നലെയാണ് വഡോദരയില കോവിഡ് ബാധിതനായ ബിജെപി എംപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

എന്നാല്‍ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന് കാരണമായത്  തദ്ദേശതെരഞ്ഞെടുപ്പും അഹമ്മദാബാദിലെ ഇന്ത്യ ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരവുമാണെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com