കൂടുതല്‍ ഫലപ്രാപ്തി, കോവിഷീല്‍ഡ് ഡോസുകള്‍ തമ്മിലുള്ള ഇടവേള എട്ട് ആഴ്ചയായി വര്‍ധിപ്പിക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രം 

കോവിഡിനെതിരെയുള്ള പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം
കോവിഡ് വാക്‌സിന്‍ / പിടിഐ ചിത്രം
കോവിഡ് വാക്‌സിന്‍ / പിടിഐ ചിത്രം

ന്യൂഡല്‍ഹി: കോവിഡിനെതിരെയുള്ള പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിലവിലെ 28 ദിവസത്തില്‍ നിന്ന് ആറുമുതല്‍ എട്ടു ആഴ്ച വരെ രണ്ടാം ഡോസിനുള്ള സമയപരിധി നീട്ടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. വാക്‌സിന്‍ കൂടുതല്‍ ഫലപ്രദമാകുന്നതിന് ഇടവേള നീട്ടണമെന്ന വിദഗ്ധരുടെ നിര്‍ദേശം കണക്കിലെടുത്താണ് തീരുമാനം.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന് മാത്രമാണ് ഇത് ബാധകമാവുക. ഓക്സ്ഫഡ്- ആസ്ട്രാസെനെക്ക വാക്സിന്‍, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നിവയ്ക്ക് ഇത് ബാധകമല്ല. ഈ വാക്സിനുകളുടെ ഡോസുകള്‍ തമ്മിലുള്ള ഇടവേള നിലവിലുള്ളതുതന്നെ തുടരും.

കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് ആറ്-എട്ട് ആഴ്ചയ്ക്കുള്ളില്‍ നല്‍കുന്നത് ഫലപ്രാപ്തി വര്‍ധിപ്പിക്കുമെന്നും എന്നാല്‍ ഇതില്‍ കൂടുതല്‍ ഇടവേള വര്‍ധിപ്പിക്കരുതെന്നും കേന്ദ്രം പറയുന്നു. നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍, നാഷണല്‍ എക്സ്പേര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്സിന്‍ അഡ്മിനിസ്ട്രേഷന്‍ ഫോര്‍ കോവിഡ്-19 എന്നിവ ചേര്‍ന്നാണ് വാക്സിന്‍ ഡോസ് വിതരണം ചെയ്യുന്ന ഇടവേള സംബന്ധിച്ച് പുനഃപരിശോധന നടത്തിയത്. രാജ്യത്ത് ഇതുവരെ 4.50 കോടി വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com