പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നാല് വര്‍ഷം പഴക്കമുള്ള മനുഷ്യന്റെ അസ്ഥികൂടം; ദുരൂഹത; അന്വേഷണം

പിടിച്ചെടുത്തിരുന്ന വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തുകയായിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സൂറത്ത്: പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ഗുജറാത്തിലെ ഖധോദര പൊലീസ് സ്റ്റേഷന്‍ വളപ്പ് വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

പിടിച്ചെടുത്തിരുന്ന വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തുകയായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് സ്റ്റേഷന്‍ വളപ്പ് വൃത്തിയാക്കിയതെന്നും പൊലീസ് പറയുന്നു.

അസ്ഥികൂടത്തിന് മൂന്ന് മുതല്‍ നാല് വര്‍ഷം വരെ പഴക്കുമുണ്ടാകമെന്നാണ് നിഗമനം. മനുഷ്യന്റെ തലയോട്ടിയും മറ്റ് ഭാഗങ്ങളുമാണ് കണ്ടെത്തിയത്. അസ്ഥികൂടം പരിശോധനയ്ക്ക് അയച്ചതായും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com