ഡല്‍ഹിയിലും കോവിഡ് വ്യാപനം രൂക്ഷം, ഈ വര്‍ഷത്തെ ഉയര്‍ന്ന പ്രതിദിന കണക്ക്; റെയില്‍വേ സ്റ്റേഷനുകളില്‍ ടെസ്റ്റ് വേണമെന്ന്‌ ലഫ്റ്റനന്റ് ഗവര്‍ണര്‍ 

രാജ്യതലസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു എന്ന സൂചന നല്‍കി ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്ക്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി:രാജ്യതലസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു എന്ന സൂചന നല്‍കി ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്ക്. 24 മണിക്കൂറിനിടെ 888 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഡല്‍ഹിയിലെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 6,48,872 ആയി ഉയര്‍ന്നതായി ഡല്‍ഹി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മണിക്കൂറുകളില്‍ ഏഴുപേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. പുതുതായി 565 പേര്‍ കൂടി രോഗമുക്തി നേടിയതോടെ, രോഗമുക്തരുടെ ആകെ എണ്ണം 6,33,975 ആയി ഉയര്‍ന്നു. നിലവില്‍ 3,934 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞദിവസം ഇത് 3618 ആയിരുന്നു. 24 മണിക്കൂറിനിടെ  67,481 സാമ്പിളുകളാണ് പരിശോധിച്ചത്.

 കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്സവസീസണ്‍ അടുത്ത പശ്ചാത്തലത്തിലാണ് നിര്‍ദേശം. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ റാന്‍ഡം പരിശോധന നടത്തണം. പ്രത്യേകിച്ച് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരുടെ ഇടയില്‍ പരിശോധന നടത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com