കോവിഡ് രണ്ടാം തരംഗം; പൊതുഇടങ്ങളില്‍ ഹോളി ആഘോഷം വേണ്ട; കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്

ഡല്‍ഹിയിലെ വിമാനത്താവളങ്ങളിലും, റെയില്‍വെ, സ്റ്റേഷനുകളിലും, ബസ് സ്റ്റേഷനുകളിലും റാന്‍ഡം ടെസ്റ്റ് നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡല്‍ഹി. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍. ഹോളി, ഷബ്-ഇ-ബാരാത്ത്, നവരാത്രി എന്നീ ആഘോഷങ്ങള്‍ പൊതുസ്ഥലത്ത് നടത്തുന്നത് വിലക്ക് ഏര്‍പ്പെടുത്തി. ഇത് കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് എല്ലാ ജില്ലാ മജിസ്ട്രേറ്റുമാരും പോലീസ് ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്നും ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.

ഡല്‍ഹിയിലെ വിമാനത്താവളങ്ങളിലും, റെയില്‍വെ, സ്റ്റേഷനുകളിലും, ബസ് സ്റ്റേഷനുകളിലും റാന്‍ഡം ടെസ്റ്റ് നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

മുംബൈ നഗരത്തില്‍ പൊതു-സ്വകാര്യ ഇടങ്ങളില്‍ ഹോളി ആഘോഷം നിരോധിച്ച് ബൃഹാന്‍ മുംബൈ കോര്‍പ്പറേഷന്‍ ഉത്തരവിറക്കി. യു.പിയില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ഹോളി ആഘോഷങ്ങള്‍ നടത്തരുതെന്ന് നിര്‍ദേശമുണ്ട്. 10 വയസിന് താഴെയുള്ള കുട്ടികളും 60 വയസിന് മുകളിലുള്ളവരും ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് യു.പി സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാറിന്റെ അനുമതിയോടെ നടത്തുന്ന ആഘോഷങ്ങളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നും മാസ്‌ക് ധരിക്കമെന്നും നിര്‍ദേശമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com