ജയിച്ചാല്‍ ഓരോ വീട്ടിലും വാഷിങ് മെഷീന്‍; പരസ്യമായി തുണി അലക്കി സ്ഥാനാര്‍ത്ഥിയുടെ ഉറപ്പ്! (വീഡിയോ)

ജയിച്ചാല്‍ ഓരോ വീട്ടിലും വാഷിങ് മെഷീന്‍; പരസ്യമായി തുണി അലക്കി സ്ഥാനാര്‍ത്ഥിയുടെ ഉറപ്പ്! (വീഡിയോ)
പരസ്യമായി തുണി അലക്കുന്ന സ്ഥാനാർത്ഥി/ എഎൻഐ
പരസ്യമായി തുണി അലക്കുന്ന സ്ഥാനാർത്ഥി/ എഎൻഐ

ചെന്നൈ: തെരഞ്ഞെടുപ്പ് ചൂടിലാണ് തമിഴ്‌നാടും. നാടും നഗരവും ഇളക്കി മറിച്ച് പ്രധാന പാര്‍ട്ടികളായ ഡിഎംകെയുടേയും അണ്ണാ ഡിഎംകെയുടേയും സ്ഥാനാര്‍ത്ഥികള്‍ പ്രാചരണത്തിരക്കിലാണ്. വിജയിച്ചാല്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വന്‍ വാഗ്ദാനങ്ങളാണ് സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വയ്ക്കുന്നത്. 

ഇപ്പോഴിതാ വളരെ വ്യത്യസ്തമായൊരു പ്രചാരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി തങ്ക കതിരവന്‍. നാഗപട്ടിണം അസംബ്ലി മണ്ഡലത്തില്‍ നിന്നാണ് തങ്ക കതിരവന്‍ ജനവിധി തേടുന്നത്. 

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ചാല്‍ എല്ലാ വീട്ടിലും ഒരു വാഷിങ് മെഷീന്‍ നല്‍കും എന്നാണ് തങ്ക കതിരവന്‍ ജനത്തിന് നല്‍കിയ വാഗ്ദാനം. ഈ വാഗ്ദാനം താന്‍ തീര്‍ച്ചയായും പാലിക്കും എന്നു തങ്ക കതിരവന്‍ പരസ്യമായി തുണി അലക്കിയാണ് പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥി തുണി അലക്ക് പിഴിഞ്ഞ് മാറ്റുന്നതും ചുറ്റും കൂടി നിന്ന അണികള്‍ കൈയടിക്കുന്നതും വീഡിയോയില്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com