ജസ്റ്റിസ് എന്‍വി രമണ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആവും; ശുപാര്‍ശ

ജസ്റ്റിസ് എന്‍വി രമണ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആവും; ശുപാര്‍ശ
ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസ് എന്‍വി രമണ/ഫയല്‍
ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസ് എന്‍വി രമണ/ഫയല്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് എന്‍വി രമണയുടെ പേര്, നിലവിലെ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ശുപാര്‍ശ ചെയ്തു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാരിന് ചീഫ് ജസ്റ്റിസ് കത്തയച്ചു.

പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ചീഫ് ജസ്റ്റസിന് കത്ത് അയച്ചിരുന്നു. ഇതിനു മറുപടിയായാണ്, ഏറ്റവും സീനിയര്‍ ആയ ജഡ്ജിയെ നിര്‍ദേശിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് മറുപടി നല്‍കിയത്.

അടുത്ത മാസം ഇരുപത്തിമൂന്നിനാണ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ സര്‍വീസില്‍നിന്നു വിരമിക്കുന്നത്. വിരമിക്കുന്നതിന് ഒരു മാസം മുമ്പ് പിന്‍ഗാമിയെ ശുപാര്‍ശ ചെയ്തുകൊണ്ടു കത്തു കൊടുക്കുക എന്നതാണ് കീഴ് വഴക്കം.

ശുപാര്‍ശ അംഗീകരിച്ചാല്‍ രാജ്യത്തിന്റെ നാല്‍പ്പത്തിയെട്ടാമത് ചീഫ് ജസ്റ്റിസ് ആയാണ് ജസ്റ്റിസ് എന്‍വി രമണ സ്ഥാനമേല്‍ക്കുക. ഏപ്രില്‍ 24ന് അദ്ദേഹം സ്ഥാനമേല്‍ക്കും. 2022 ഓഗസ്റ്റ് 26 വരെയാണ് അദ്ദേഹത്തിനു സര്‍വീസ് ഉള്ളത്. 

ആന്ധ്ര സ്വദേശിയായ ജസ്റ്റിസ് രമണ 2000 ജൂണ്‍ 27ന ആന്ധ്ര ഹൈക്കോടതിയില്‍ ജഡ്ജിയായി. 2013ല്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ അദ്ദേഹം 2014ല്‍ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com