ഒരുദിവസം പതിനെട്ട് കുഞ്ഞുങ്ങള്‍; ഗുജറാത്തില്‍ രണ്ട് വര്‍ഷത്തിനിടെ മരിച്ചത് 13,496 നവജാത ശിശുക്കള്‍

ഗുജറാത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ദിനംപ്രതി 18 നവജാതശിശുക്കള്‍ മരിച്ചതായി സര്‍ക്കാര്‍ നിയമസഭയില്‍ 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗാന്ധിനഗര്‍: ഗുജറാത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ദിനംപ്രതി 18 നവജാതശിശുക്കള്‍ മരിച്ചതായി മുഖ്യമന്ത്രി വിജയ് രൂപാനി സര്‍ക്കാര്‍
നിയമസഭയില്‍ അറിയിച്ചു. അതേസമയം ദേവഭൂമി ദ്വാരക, ബോട്ടാഡ്, ആനന്ദ്, ആരവല്ലി, മഹിസാഗര്‍ ജില്ലകളില്‍ ഇക്കാലയളവില്‍ ഒരു നവജാത ശിശുപോലും മരിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസ് അംഗങ്ങളുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കുകയായിരുന്നു ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ച 1,06,017 പേരില്‍ 13,496 നവജാത ശിശുക്കള്‍ 2019 ലും 2020 ലും മരിച്ചതായി അദ്ദേഹം അറിയിച്ചു. കണക്കനുസരിച്ച് ദിനം പ്രതി ശരാശരി നവജാത ശിശുക്കള്‍ മരിച്ചതായാണ് കണക്കുകള്‍. 

മുഖ്യമന്ത്രി രൂപാനിയുടെ ജന്മസ്ഥലമായ രാജ്‌കോട്ടില്‍, നവജാതശിശുക്കളുടെ മരണസംഖ്യ ഏറ്റവും കൂടുതലാണ് . 18 ശതമാനം നവജാത ശിശുക്കള്‍ മരിച്ചത്. രാജ്‌കോട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 10,623 നവജാതശിശുക്കളില്‍ 1,834 പേര്‍ മരിച്ചതായാണ് കണക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com