കോവിഡ് വ്യാപനം രൂക്ഷം; മധ്യപ്രദേശില്‍ കൂടുതല്‍ നഗരങ്ങളില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ നാല് ജില്ലകളില്‍ കൂടി ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ നാല് ജില്ലകളില്‍ കൂടി ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍.ഖാര്‍ഗോണ്‍, ബെതുല്‍, ചിന്ദ്വാര, രത്‌ലം എന്നീ നാല് നഗരങ്ങളിലാണ് ഞായറാഴ്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്ന് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തെ തലസ്ഥാനമായ ഭോപ്പാല്‍ ഉള്‍പ്പടെ മൂന്ന് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യപിച്ചിരിന്നു. ഭോപ്പാലിന് പുറമെ ഇന്‍ഡോറിലും ജബല്‍പൂരിലും ശനിയാഴ്ച രാത്രി പത്ത് മണി മുതല്‍ തിങ്കളാഴ്ച രാവിലെ ആറു മണി വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും മാര്‍ച്ച് 31 വരെ അടച്ചിടും. കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം തടയാന്‍ സംസ്ഥാനങ്ങള്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് അഭ്യര്‍ഥിച്ചിരുന്നു. 

ഗ്രാമത്തിലെത്തുന്ന സന്ദര്‍ശകരുടെ രജിസ്റ്റര്‍ സൂക്ഷിക്കാനും കോവിഡ് രോഗികള്‍ക്ക് പരിശോധനയും 14 ദിവസത്തെ ക്വാറന്റൈന്‍ ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ പഞ്ചായത്തുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പതിനായിരത്തിലധികമാണ് സംസ്ഥാനത്തെ സജീവകോവിഡ് കേസുകളുടെ എണ്ണം.  ഇന്ന് 1712 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com