കുഞ്ഞുങ്ങളെ കാണാന്‍ കൂട്ടിലേക്ക്, ഒളിച്ചിരുന്നത് പെരുമ്പാമ്പ്; പക്ഷിയുടെ അത്ഭുത രക്ഷപ്പെടല്‍ (വീഡിയോ)

ഡോ സാമ്രാട്ട് ഗൗഡ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്
പെരുമ്പാമ്പിന്റെ വായില്‍ നിന്ന് രക്ഷപ്പെടുന്ന പക്ഷി
പെരുമ്പാമ്പിന്റെ വായില്‍ നിന്ന് രക്ഷപ്പെടുന്ന പക്ഷി

പെരുമ്പാമ്പിന്റെ വായില്‍ നിന്ന് പക്ഷി അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു. മലയിലെ തന്റെ കൂട്ടിലെ കുഞ്ഞുങ്ങളെ കാണാന്‍ പറന്നുവരുന്ന പക്ഷിയെ പെരുമ്പാമ്പ് വായിലാക്കാന്‍ ശ്രമിക്കുന്ന വീഡിയോയായാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഡോ സാമ്രാട്ട് ഗൗഡ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. മലയിലെ കൂട്ടിലേക്ക് പറന്നുവരുകയാണ് പക്ഷി. അവിടെ ഒളിഞ്ഞിരിക്കുന്ന പെരുമ്പാമ്പിനെ പക്ഷി കാണുന്നില്ല. കൂട്ടിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് പെരുമ്പാമ്പ് പക്ഷിയെ ആക്രമിക്കുന്നത്. പെരുമ്പാമ്പിന്റെ വായില്‍ നിന്ന് കുതറി രക്ഷപ്പെടുന്നതാണ് പിന്നീടുള്ള ദൃശ്യങ്ങള്‍.പെരുമ്പാമ്പിന് മലയുടെ തന്നെ നിറമാണ്. അതാകാം പെരുമ്പാമ്പിനെ ദൂരെനിന്ന് തന്നെ മനസിലാക്കാന്‍ തടസമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com