വോട്ട് ചെയ്താല്‍ അയോധ്യയിലേക്ക് സൗജന്യ യാത്ര; ബിജെപി സ്ഥാനാര്‍ഥിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 25th March 2021 07:32 PM  |  

Last Updated: 25th March 2021 07:32 PM  |   A+A-   |  

Ram Mandir Ayodhya Temple News

രാമക്ഷേത്രത്തിന്റെ രൂപകല്‍പ്പന

 

കൊല്‍ക്കത്ത: വോട്ട് ചെയ്താല്‍ അയോധ്യയിലെ രാമക്ഷേത്രം സൗജന്യമായി സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുമെന്ന് പറഞ്ഞ ബിജെപി സ്ഥാനാര്‍ഥിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. ബംഗാളിലെ പാണ്ഡേശ്വര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി  ജിതേന്ദ്ര തിവാരിയാണ് വോട്ടര്‍മാര്‍ക്ക് അയോധ്യയിലേക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്തത്.

മാര്‍ച്ച് 21ന് ഹരിപ്പൂരിലെ പൊതുയോഗത്തിലും പാര്‍ട്ടി യോഗത്തിലും സ്ഥാനാര്‍ഥി ഇക്കാര്യം പറഞ്ഞിരുന്നു. ഇതിനെതിരെ പിറ്റേദിവസം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

എന്നാല്‍ ഇത്തരത്തിലൊരു പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുമെന്ന് അറിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് നല്‍കിയ മറുപടിയില്‍ തിവാരി പറയുന്നു. ഇക്കാര്യത്തില്‍ തന്റെ അറിവില്ലായ്മയില്‍ ക്ഷമ ചോദിക്കുന്നുവെന്നും തിവാരി പറഞ്ഞു.