പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

18 സംസ്ഥാനങ്ങളില്‍ പുതിയ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തി ;  മുന്നറിയിപ്പ്

കോവിഡിന്റെ രണ്ടാം തരംഗം സംബന്ധിച്ച ഭീതി നിലനില്‍ക്കെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി :  രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ പുതിയ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയെന്ന് മുന്നറിയിപ്പ്. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം സംബന്ധിച്ച ഭീതി നിലനില്‍ക്കെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

വിദേശത്തുനിന്ന് എത്തിയതുള്‍പ്പെടെ മുൻപ് കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വകഭേദങ്ങള്‍ക്ക് പുറമേയാണ് പുതിയ ഇനം വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകള്‍ ഇപ്പോള്‍ വര്‍ധിക്കുന്നതിനു കാരണം പുതിയ തരം വൈറസാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.

വൈറസിന്റെ ബ്രിട്ടിഷ് വകഭേദം രാജ്യത്ത് 736 സാംപിളുകളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 34 പേര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ വകഭേദവും ഒരാളില്‍ ബ്രസീല്‍ വകഭേദവും കണ്ടെത്തിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പത്തു ദേശീയ ലബോറട്ടറികളില്‍ നടത്തിയ ജീനോം സീക്വന്‍സിങ്ങിനു ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com