ഹെലികോപ്റ്റര്‍,  വീട്ട് ജോലിയ്ക്കായി റോബോട്ട്, ചന്ദ്രനിലേക്ക് ടൂര്‍; വാഗ്ദാനപ്പെരുമഴയുമായി സ്ഥാനാര്‍ഥി

 ഓരോ വീട്ടിലും ഒരു കോടി രൂപ, വീട്ട് ജോലിയ്ക്കായി റോബോട്ട്, പെണ്‍കുട്ടികളുടെ വിവാഹത്തിന് നൂറ് പവന്‍ തുടങ്ങിയവയാണ് സ്ഥാനാര്‍ഥിയുടെ വാഗ്ദാനങ്ങള്‍.
സ്വതന്ത്ര സ്ഥാനാര്‍ഥി തുലാം ശരവണന്‍
സ്വതന്ത്ര സ്ഥാനാര്‍ഥി തുലാം ശരവണന്‍

ചെന്നൈ: തെരഞ്ഞെടുപ്പ് കാലമായാല്‍ പിന്നെ വോട്ടര്‍മാര്‍ക്ക് വാഗ്ദാനപ്പെരുമഴയാണ്. തമിഴ്‌നാട്ടിലെ മധുര സൗത്ത് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക് അസാധാരണമായ വാഗ്ദാനങ്ങള്‍ നല്‍കിയിരിക്കുന്നത്. 

പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ തുലാം ശരവണനാണ് മധുരൈ സൗത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. ഈ മണ്ഡലത്തില്‍  13 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഡസ്റ്റ്ബിന്‍ ആണ് അടയാളം. വോട്ട് ചെയ്ത് വിജയിപ്പിച്ചാല്‍ മിനി ഹെലികോപ്റ്റര്‍,  ഓരോ വീട്ടിലും ഒരു കോടി രൂപ, വീട്ട് ജോലിയ്ക്കായി റോബോട്ട്, പെണ്‍കുട്ടികളുടെ വിവാഹത്തിന് നൂറ് പവന്‍ തുടങ്ങിയവയാണ് സ്ഥാനാര്‍ഥിയുടെ വാഗ്ദാനങ്ങള്‍.

കൂടാതെ യുവാക്കള്‍ക്ക് ബിസിനസ് തുടങ്ങുന്നതിനായി ഒരു കോടി രൂപ, എല്ലാ വീട്ടുകാര്‍ക്കും 20 ലക്ഷം രൂപ വിലവരുന്ന കാര്‍, ഭിന്നശേഷിക്കാര്‍ക്കായി മാസം തോറും 10 ലക്ഷം രൂപ, ചന്ദ്രനിലേക്ക് നൂറ് ദിവസത്തെ യാത്രയും ഇയാള്‍ വാഗ്ദാനം ചെയ്യുന്നു. മണ്ഡലത്തിലെ താമസക്കാരെ തണുപ്പിക്കാന്‍ 300 അടിയില്‍ കൃത്രിമ മഞ്ഞുമല, ബഹിരാകാശ കേന്ദ്രം എന്നിവയും വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കുന്നു. ശരവണന്റെ സത്യവാങ്മൂലമനുസരിച്ച് കയ്യില്‍ പതിനായിരം രൂപയും ബാങ്കില്‍ രണ്ടായിരം രൂപയുമാണ് ഉള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com