പിടിവിട്ട് മഹാരാഷ്ട്ര; ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് വര്‍ധന; ഇന്ന് 35,952 രോഗികള്‍

രാജ്യത്ത്‌ ഒരു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന എറ്റവും ഉയര്‍ന്ന പ്രതിദിനവര്‍ധനയാണിത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ:മഹാരാഷ്ട്രയില്‍ ഇന്ന് 35,952 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  രാജ്യത്ത്‌ ഒരു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന എറ്റവും ഉയര്‍ന്ന പ്രതിദിനവര്‍ധനയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,444 പേര്‍ കോവിഡ് മുക്തരായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു

സംസ്ഥാനത്ത് 2,62,685 സജീവ കേസുകളാണ് ഉള്ളത്.  മുംബൈയില്‍ മാത്രം ഇന്ന് 5,504പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 14 പേര്‍ മരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മുംബൈയില്‍ രോഗികളുടെ എണ്ണം അയ്യായിരം കടക്കുന്നത്. കഴിഞ്ഞ 75 ദിവസത്തിനിടെ മുംബൈയില്‍ കോവിഡ് രോഗികളുടെ വര്‍ധനവ് ഇരട്ടിയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

മുംബൈ നഗരത്തില്‍ മാത്രം 40 കണ്ടെയ്ന്‍മെന്റ് സോണുകളാണ് ഉള്ളത്. 457 കെട്ടിടങ്ങള്‍ മുന്‍കരുതലിന്റെ ഭാഗമായി അടച്ചിട്ടുണ്ട്. ഇതുവരെ 1,88,78,754 പേരെ പരിശോധനയ്ക്ക് അയച്ചതായും ഇതില്‍ 13.78 ശതമാനം പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് പറയുന്നു. സംസ്ഥാനത്ത് ഇതുവരെ 26,00,833 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 22,83,037 പേര്‍ രോഗമുക്തരായി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com