ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ക്രിമിനല്‍ കേസ് വേണ്ട; എഡിറ്റര്‍ക്കെതിരായ എഫ്‌ഐആര്‍ സുപ്രീം കോടതി റദ്ദാക്കി

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ക്രിമിനല്‍ കേസ് വേണ്ട; എഡിറ്റര്‍ക്കെതിരായ എഫ്‌ഐആര്‍ സുപ്രീം കോടതി റദ്ദാക്കി
പാട്രീഷ്യ മുഖിം/ട്വിറ്റര്‍
പാട്രീഷ്യ മുഖിം/ട്വിറ്റര്‍

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഷില്ലോങ് ടൈംസ് എഡിറ്റര്‍ പാട്രിഷ്യ മുഖിമിന് എതിരെ രജീസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സുപ്രീം കോടതി റദ്ദാക്കി. കേസെടുത്തതിനെതിരെ പാട്രീഷ്യ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എല്‍ നാഗേശ്വര്‍ റാവു, രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നടപടി.

മേഘാലയിലെ ട്രൈബല്‍ ഇതര വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ നടപടി ആവശ്യപ്പെട്ടായിരുന്നു പാട്രീഷ്യയുടെ കുറിപ്പ്. ഇത് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് പ്രേരിപ്പിക്കുന്നതാണെന്ന് കുറ്റപ്പെടുത്തിയാണ് പൊലീസ് കേസെടുത്തത്.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് നടപടിയെ ചോദ്യം ചെയ്ത് പാട്രീഷ്യ മേഘാലയ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. ഇതു ചോദ്യം ചെയ്താണ് സുപ്രീം കോടതിയെ സമീപിച്ചത്. പാട്രീഷ്യയുടെ കുറിപ്പില്‍ സമുദായ സംഘര്‍ഷത്തിനു വഴിവയ്ക്കുന്ന ഒന്നും കണ്ടെത്താനായില്ലെന്ന അവര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷക വൃന്ദാ ഗ്രോവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com