കോവിഡില്‍ പകച്ച് മഹാരാഷ്ട്ര; ഇന്ന് 36,902 രോഗികള്‍; മരണം 112

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36,902 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 36,000 കടന്നു.  ഒരു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന എറ്റവും ഉയര്‍ന്ന പ്രതിദിനവര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36,902 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 17,019 പേര്‍ രോഗമുക്തരായി. 112 പേര്‍ മരിച്ചതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 26,37,735 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 23,00,056 രോഗമുക്തരായി. മരിച്ചവരുടെ എണ്ണം 53,907 ആണ്. 2,82,451 സജീവകേസുകളാണ് ഉള്ളത്. 

മൂംബൈ നഗരത്തില്‍ മാത്രം 5513 പേരാണ് രോഗബാധിതര്‍. ഇതോടെ നഗരത്തിലെ ആകെ രോഗബാധിതരുടെ എണഅമം 3,85,628 ആയി.

അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫിസ് അറിയിച്ചു. മാളുകള്‍ രാത്രി 8 മുതല്‍ രാവിലെ 7 വരെ അടച്ചിടണം. അടുത്തമാസം 4 മുതല്‍ സംസ്ഥാനത്താകെ നിരോധനനാജ്ഞയും ഏര്‍പ്പെടുത്തും. അതേസമയം, ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത് മഹാരാഷ്ട്രയിലാണ്. മന്ത്രിസഭാ തീരുമാനത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ കേസുകളുള്ള നാന്ദേഡ്, ബീഡ് എന്നിവിടങ്ങളില്‍ പത്തുദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. വൈറസിന്റെ പുതിയ വകഭേദവും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് കോവിഡ് കേസുകളുടെ വര്‍ധനവിനെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com