ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ; തൃണമൂല്‍ ഓഫീസില്‍ സ്‌ഫോടനം; മൂന്ന് പേര്‍ക്ക് പരിക്ക്

പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓഫീസനകത്ത് ബോംബ് നിര്‍മ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് ബിജെപി ആരോപിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.  ജോയ്പൂര്‍ പ്രദേശത്തെ പാര്‍ട്ടി ഓഫീസിലാണ് സ്‌ഫോടനം നടന്നത്. ജോയ്പൂര്‍ ഉള്‍പ്പടെ 38 മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ്.

സ്‌ഫോടനത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഇടത് പാര്‍ട്ടികളാണെന്ന് തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓഫീസനകത്ത്് ബോംബ് നിര്‍മ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് ബിജെപി ആരോപിച്ചു. പ്രദേശത്ത് ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓഫീസനകത്ത് ബോംബ് നിര്‍മ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് ബിജെപി ആരോപിച്ചു. പ്രദേശത്ത് ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

സംഭവത്തിന് പിന്നാലെ പ്രദേശത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ സാരമായി പൊള്ളലേറ്റവരുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം ബംഗാളിലെ ഈ ആക്രമം ഏറെ വേദനാജനകമാണെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ദങ്കാര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com