കൂട്ടുകാരന്റെ ജന്മദിന കേക്കിന് മുകളിലെ 'സ്‌പൈഡര്‍മാന്‍' കഴിക്കാന്‍ ചോദിച്ചു; 9 വയസുകാരനെ എടുത്തെറിഞ്ഞു, അമ്മയുടെ മുന്‍പില്‍ പൊതിരെ തല്ലി സഹപാഠിയുടെ അച്ഛന്‍

പശ്ചിമ ബംഗാളില്‍ കൂട്ടുകാരന്റെ ജന്മദിന ആഘോഷത്തിനിടെ ഒന്‍പത് വയസുകാരനെ മര്‍ദ്ദിച്ചതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൂട്ടുകാരന്റെ ജന്മദിന ആഘോഷത്തിനിടെ ഒന്‍പത് വയസുകാരനെ മര്‍ദ്ദിച്ചതായി പരാതി. കൂട്ടുകാരന്റെ അച്ഛന്റെ മര്‍ദ്ദനത്തില്‍ മൂന്നാം ക്ലാസുകാരന്റെ പുറത്ത് ഗുരുതരമായി പരിക്കേറ്റു.

കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സിറ്റി സെന്ററില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. ബര്‍ത്ത്‌ഡേ കേക്കിന് മുകളില്‍ ഭംഗിക്കായി വച്ചിരിക്കുന്ന സ്‌പൈഡര്‍മാന്റെ ആകൃതിയിലുള്ള മധുരപലഹാരം കഴിക്കാന്‍ വേണമെന്ന് കുട്ടി ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ കൂട്ടുകാരന്റെ അച്ഛന്‍ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടിയുടെ അമ്മ സ്‌കൂള്‍ ടീച്ചറാണ്. പാര്‍ട്ടിയില്‍ അമ്മ പങ്കെടുക്കുന്നതിനിടെയാണ് കുട്ടിയെ കൂട്ടുകാരന്റെ അച്ഛന്‍ തല്ലിയതെന്ന് പരാതിയില്‍ പറയുന്നു.

മകനെ തല്ലുന്നത് കണ്ടിട്ട് വിശ്വസിക്കാന്‍ സാധിച്ചില്ലെന്ന് അമ്മ പറയുന്നു.കേക്കിന് വേണ്ടി കുട്ടികള്‍ തമ്മില്‍ മത്സരിച്ചു. അതിനിടെയാണ് മകന്‍ കേക്കിന് മുകളിലെ സ്‌പൈഡര്‍മാന്‍ വേണമെന്ന് ആവശ്യപ്പെട്ടത്.  കൂട്ടുകാരന്റെ അച്ഛനായ അവിഷേക് മിത്ര കുട്ടിയെ എടുത്തെറിഞ്ഞ ശേഷമാണ് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. അതേസമയം കുട്ടിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി അവിഷേക് മിത്രയുടെ ഭാര്യ പറയുന്നു. കുട്ടിയെ ശാന്തനാക്കാനാണ് മര്‍ദ്ദിച്ചതെന്ന് ഭര്‍ത്താവിന്റെ പ്രവൃത്തിയെ ന്യായീകരിച്ച് ഭാര്യ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com