മകൾക്കൊപ്പം ഉറങ്ങിക്കിടന്ന ഭാര്യയുടെ കൈ വെട്ടിമാറ്റി; ഭർത്താവ് അറസ്റ്റിൽ 

ഒരു കൈ പൂർണമായും മറ്റൊരു കൈയിലെ മൂന്ന് വിരലുകളും വെട്ടിമാറ്റി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ബേട്ടൂൽ: വഴക്കിനിടയിൽ ഭർത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി. ഇന്നലെ മധ്യപ്രദേശിലെ ബേട്ടൂലിൽ ആണ് സംഭവം. കവിത വൻശങ്കർ എന്ന സ്ത്രീക്കാണ് പരിക്കേറ്റത്. ഇവരുടെ ഭർത്താവ് രാജു വൻശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കവിതയുടെ ഒരു കൈ പൂർണമായും മറ്റൊരു കൈയിലെ മൂന്ന് വിരലുകളും വെട്ടിമാറ്റി. ഇവരെ ആശുപത്രിയിലെത്തിച്ച് വെട്ടിമാറ്റിയ ഭാഗങ്ങൾ വീണ്ടും തുന്നിച്ചേർത്തെങ്കിലും ശരിയായി പ്രവർത്തിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. 17കാരിയായ മകളോടൊപ്പം ഉറങ്ങിക്കിടക്കവെയാണ് രാജു ഭാര്യയെ ആക്രമിച്ചത്. ഇരുവരും നിരന്തരമായി വഴക്കിടുന്നവരാണെന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com