കോവിഡ് വ്യാപനം രൂക്ഷം; മഹാരാഷ്ട്രയില്‍ മാര്‍ച്ച് 28 മുതല്‍ നൈറ്റ് കര്‍ഫ്യൂ; ഏപ്രില്‍ നാല് മുതല്‍ നിരോധനാജ്ഞ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ മാര്‍ച്ച് 28 മുതല്‍ നൈറ്റ് കര്‍ഫ്യൂ എര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ മാര്‍ച്ച് 28 മുതല്‍ നൈറ്റ് കര്‍ഫ്യൂ എര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.  ഏപ്രില്‍ നാല് മുതല്‍ സംസ്ഥാനത്ത് നിരോധനാജ്ഞ നടപ്പിലാക്കും. മാളുകള്‍ രാത്രി എട്ടുമുതല്‍ രാവിലെ ഏഴ് മണിവരെ അടച്ചിടണം. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് പരിഗണനയില്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിവിധവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മാര്‍ച്ച് 28,29 തീയതികളില്‍ ഹോളി, ഷാബ് ഇ ബരാത്ത് ആഘോഷപരിപാടിയുമായി ബന്ധപ്പെട്ട് പൊതുഇടങ്ങളില്‍ പരിപാടി പാടില്ല. കല്യാണ്‍-ഡോംബിവ്‌ലിയില്‍ ശനിയാഴ്ചയും ഞായറാഴ്ചയും ഹോട്ടലുകളും റെസ്‌റ്റോറന്റുകളും അടച്ചിടും, പാര്‍സല്‍ സൗകര്യം മാത്രമേ അനുവദിക്കൂ. 50 ശതമാനം പച്ചക്കറി കടകള്‍ മാത്രമാണ് വിപണിയില്‍ തുറന്നിരിക്കുക

രാജ്യത്ത് ഒരു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന എറ്റവും ഉയര്‍ന്ന പ്രതിദിനവര്‍ധനയാണ് ഇന്നലെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത്. ഇന്നലെ 35,952 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം അയ്യായിരം കടന്നു
 കഴിഞ്ഞ 75 ദിവസത്തിനിടെ മുംബൈയില്‍ കോവിഡ് രോഗികളുടെ വര്‍ധനവ് ഇരട്ടിയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com