ഭാ​ഗിക നിയന്ത്രണം പോര; കോവിഡ് രണ്ടാം തരം​ഗം പിടിമുറുക്കുന്നു; ആശങ്ക ആറ് സംസ്ഥാനങ്ങളിൽ

നിയന്ത്രണങ്ങള്‍ ഭാഗിമായാല്‍ പോര; കോവിഡ് രണ്ടാം തരംഗം പിടിവിടുന്നു; ആശങ്ക ഈ ആറ് സംസ്ഥാനങ്ങളില്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ആശങ്കയിലാണ് രാജ്യം. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അര ലക്ഷം കടന്നതോടെ കര്‍ശന ജാഗ്രത വേണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഭാഗികമായി നടപ്പിലാക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

പ്രധാനമനമായും ആറ് സംസ്ഥാനങ്ങളിലാണ് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി നില്‍ക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഈ ആറ് സംസ്ഥാനങ്ങളിലാണ്. 

മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ്, കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 79.57 ശതമാനം രോഗികളും നിലവിലുള്ളത്. രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 4,52,647 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികളുടെ എണ്ണമാണിത്. 

നിലവില്‍ പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. 36,902 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. പഞ്ചാബില്‍ 3,122 പേര്‍ക്കും ഛത്തീസ്ഗഢില്‍ 2,665 പേര്‍ക്കും പുതിയതായി രോഗം സ്ഥിരീകരിച്ചു. 

ഏറ്റവും കൂടുതല്‍ ആക്ടീവ് കേസുകള്‍ നിലവിലുള്ളത് മഹാരാഷ്ട്ര, കേരളം, പഞ്ചാബ് സംസ്ഥാനങ്ങളിലാണ്. 73 ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളിലാണ് ആക്ടീവ് കേസുകള്‍. രാജ്യത്ത് ഇതുവരെയായി 5.8 കോടി പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com