ഒരു തരത്തിലും കൂട്ടം കൂടരുത്; മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാൽ കനത്ത പിഴ; നിയന്ത്രണങ്ങൾ കടുപ്പിച്ച് മഹാരാഷ്ട്ര

ഒരു തരത്തിലും കൂട്ടം കൂടരുത്; മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാൽ കനത്ത പിഴ; നിയന്ത്രണങ്ങൾ കടുപ്പിച്ച് മഹാരാഷ്ട്ര
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: കോവിഡിന്റെ രണ്ടാം തരം​ഗത്തിൽ പകച്ചു നിൽക്കുകയാണ് മഹാരാഷ്ട്ര. വൈറസ് വ്യാപനം പിടിവിട്ട സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ തീരുമാനം. സംസ്ഥാനത്ത് എല്ലാ തരത്തിലുളള കൂട്ടം ചേരലുകളും സർക്കാർ നിരോധിച്ചു. മതപരവും രാഷ്ട്രീയപരവുമായ പരിപാടികളുടെ ഭാഗമായുള്ള ആൾക്കൂട്ടങ്ങൾക്ക് ഉൾപ്പടെയാണ് നിയന്ത്രണം. 

റസ്റ്റോറന്റുകളും, മാളുകളും, പാർക്കുകളും രാത്രി 8 മുതൽ രാവിലെ ഏഴ് വരെ അടച്ചിടുന്നത് തുടരുമെന്ന് സർക്കാർ വ്യക്തമാക്കി. ഈ സമയത്ത് ബീച്ചുകളിൽ പോകുന്നതിനും നിയന്ത്രണമുണ്ട്. തിയേറ്ററുകളും അടഞ്ഞു കിടക്കും. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് കർശനമായ പിഴയും ഏർപ്പെടുത്തിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരിൽ നിന്നു പിഴ ഈടാക്കും.

നേരത്തെ മാർച്ച് 28 മുതൽ നൈറ്റ് കർഫ്യൂ എർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. ഏപ്രിൽ നാല് മുതൽ സംസ്ഥാനത്ത് നിരോധനാജ്ഞ നടപ്പിലാക്കും. മാളുകൾ രാത്രി എട്ട് മുതൽ രാവിലെ ഏഴ് മണിവരെ അടച്ചിടണം. 

നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മാർച്ച് 28,29 തീയതികളിൽ ഹോളി, ഷാബ് ഇ ബരാത്ത് ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് പൊതു ഇടങ്ങളിൽ പരിപാടി പാടില്ല. കല്യാൺ-ഡോംബിവ്‌ലിയിൽ ശനിയാഴ്ചയും ഞായറാഴ്ചയും ഹോട്ടലുകളും റെസ്‌റ്റോറന്റുകളും അടച്ചിടും, പാർസൽ സൗകര്യം മാത്രമേ അനുവദിക്കൂ. 50 ശതമാനം പച്ചക്കറി കടകൾ മാത്രമാണ് വിപണിയിൽ തുറന്നിരിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com