യമുനയില്‍ കുളിക്കുന്നത് തടഞ്ഞു; ആര്‍എസ്എസ് പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th March 2021 02:56 PM |
Last Updated: 28th March 2021 02:56 PM | A+A A- |
വീഡിയോ ദൃശ്യം
ലഖ്‌നൗ: പൊലീസും ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യപകമായാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഉത്തര്‍പ്രദേശിലാണ് സംഭവം. തങ്ങളുടെ ഒരു പ്രവര്‍ത്തകനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് പൊലീസിന് നേരെ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്.
ഉത്തര്‍പ്രദേശിലെ വൃന്ദാവനിലുള്ള കുംഭ് പ്രദേശത്താണ് സംഭവം. യമുനാ നദിയില്‍ കുളിക്കാനിറങ്ങിയ ആര്‍എസ്എസ് ജില്ലാ പ്രചാരകായ മനോജ് കുമാറിനോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കുളിക്കാനിറങ്ങിയ മനോജ് കുമാറിനെ പൊലീസ് തടഞ്ഞെന്നും മര്‍ദ്ദിച്ചെന്നും ആര്‍എസ്എസ് ആരോപിച്ചു.
In UP's Mathura, supporters reportedly from BJP and RSS thrashed policemen who allegedly misbehaved with a RSS pracharak in Vrindavan area. pic.twitter.com/g5o0prZ8bZ
— Piyush Rai (@Benarasiyaa) March 27, 2021
ഇതിന് പിന്നാലെ പ്രദേശത്ത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പൊലീസിനെ ആക്രമിക്കുകയായിരുന്നു. രണ്ട്, മൂന്ന് യുവാക്കളായ പ്രവര്‍ത്തകര്‍ പൊലീസുമായി തര്‍ക്കിക്കുന്നതും മറ്റൊരാള്‍ പൊലീസുകാരനെ ഹെല്‍മറ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം.
സംഘടിച്ചെത്തിയ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ പൊലീസിനെതിരെ മുദ്യാവാക്യം മുഴക്കി. പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി മെട്രോപൊളിറ്റന്‍ പ്രസിഡന്റ് വിനോദ് അഗര്‍വാള്‍ നിരാഹാര സമരവും ആരംഭിച്ചു.