രാജ്യം വീണ്ടും കോവിഡ് പിടിയില്‍; ഇന്നലെയും 60,000ലധികം രോഗികള്‍, ചികിത്സയിലുള്ളവര്‍ അഞ്ചുലക്ഷത്തിലേക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th March 2021 09:59 AM |
Last Updated: 28th March 2021 09:59 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെയും 60,000ലധികം കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 62,714 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,19,71,624 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ മാത്രം 312 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,61,552 ആയി ഉയര്‍ന്നു. നിലവില്‍ 4,86,310 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ഇന്നലെ മാത്രം 28,739 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തരുടെ ആകെ എണ്ണം 1,13,23,762 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 6,02,69,782 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.