കൂട്ട് നായ, നടുറോഡിലൂടെ കാണ്ടാമൃഗത്തിന്റെ നഗരപ്രദക്ഷിണം (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2021 02:48 PM  |  

Last Updated: 28th March 2021 02:58 PM  |   A+A-   |  

Rhino on the street

നടുറോഡിലൂടെ നടന്നുനീങ്ങുന്ന കാണ്ടാമൃഗം

 

ഗരത്തിലെ തെരുവിലൂടെ നടന്നുനീങ്ങുന്ന കാണ്ടാമൃഗത്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. കൂടെയും ഒരു നായയെും കാണാം. ഒരു കൂസലുമില്ലാതെ കണ്ടാമൃഗം നടന്നുനീങ്ങുന്നത് വീഡിയോയില്‍ വ്യക്തമാണ്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. കാണ്ടാമൃഗം അപൂര്‍വ്വമായി മാത്രമാണ് ജനവാസ കേന്ദ്രങ്ങളില്‍ കണ്ടുവരാറ്. അടുത്തിടെ ജനവാസകേന്ദ്രങ്ങളിലേക്ക് വന്യജീവികള്‍ കടന്നുവരുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. ദേശീയ പാതയില്‍ കടുവയെ കണ്ടത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. ആന ജനവാസ കേന്ദ്രങ്ങളില്‍ അതിക്രമിച്ച് കയറുന്നത് ഇന്ന് നിത്യ സംഭവമായി മാറിയിട്ടുണ്ട്.