'നിങ്ങള്‍ക്ക് ആ ബാധ്യതയുണ്ട്'; പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണം: പ്രചാരണ വേദിയില്‍ രാഹുലിനോട് സ്റ്റാലിന്‍

പ്രതിപക്ഷ നിരയുടെ നേതാവായി ഉയര്‍ന്നുവരണമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍
എം കെ സ്റ്റാലിന്‍, രാഹുല്‍ ഗാന്ധി/ട്വിറ്റര്‍
എം കെ സ്റ്റാലിന്‍, രാഹുല്‍ ഗാന്ധി/ട്വിറ്റര്‍

സേലം: പ്രതിപക്ഷ നിരയുടെ നേതാവായി ഉയര്‍ന്നുവരണമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. സേലത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സ്റ്റാലിന്‍ രാഹുലിനോട് ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചത്. 

'കേന്ദ്രത്തിലെ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ഐക്യ പോരാട്ടം നടത്താന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാവാകണം' രാഹുലിനോട് സ്റ്റാലിന്‍ പറഞ്ഞു. 

എനിക്ക് രാഹുല്‍ ഗാന്ധിയോട് ഒരു എളിയ അഭ്യര്‍ത്ഥന നടത്താനുണ്ട്. ഒരു ഫാസിസ്റ്റ് സര്‍ക്കാര്‍ ഇന്ത്യയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെ രക്ഷിക്കാനുള്ള ബാധ്യത നിങ്ങള്‍ക്കുണ്ട്.'-സ്റ്റാലിന്‍ പറഞ്ഞു.  

'ലോക്‌സഭ തെരഞ്ഞെടുപ്പോ നിയമസഭ തെരഞ്ഞെടുപ്പോ, എന്തുമാകട്ടെ. തമിഴ്‌നാട്ടിലെ മതേതര സഖ്യം എപ്പോഴും ബിജെപിയെ ശക്തമായി ചെറുക്കുന്നുണ്ട്. ഇപ്പോഴും അതാണ് ആവര്‍ത്തിക്കുന്നത്.';-സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. 

ബിജെപിയെ ആദ്യം തമിഴ്‌നാട്ടില്‍ നിന്നും പിന്നീട് ഡല്‍ഹിയില്‍ നിന്നും പുറത്താക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തമിഴ്‌നാട്ടിലെ ഒരാള്‍ക്കും അമിത് ഷായുടെയും മോഹന്‍ ഭാഗവതിന്റെയും കാല് തൊട്ടു വന്ദിക്കുന്നത് ഇഷ്ടമല്ല. എന്നാല്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി അമിത് ഷായ്ക്കും ആര്‍എസ്എസിനും വിധേയനായി പോയത്?' എന്നും അദ്ദേഹം ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com