നിറങ്ങൾ വാരിയെറിഞ്ഞ്, സാരിയുടുത്ത് വായുവിൽ തലകുത്തി മറിയുന്ന സുന്ദരി; യുവതിയുടെ ഹോളി ആഘോഷം വൈറൽ (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th March 2021 07:14 PM |
Last Updated: 29th March 2021 07:14 PM | A+A A- |
വീഡിയോ ദൃശ്യം
കോവിഡിന്റെ രണ്ടാം തരംഗ ഭീതിയിലാണ് രാജ്യം. അതിനിടെയിലും നിറങ്ങളുടെ ആഘോഷമായ ഹോളി കൊണ്ടാടുന്നതിന്റെ തിരക്കിലാണ് ജനങ്ങൾ. ഇപ്പോഴിതാ വ്യത്യസ്തമായൊരു ഹോളി ആഘോഷത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി.
ജിംനാസ്റ്റിക് താരമായ പരുൾ അറോറയുടെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. സാരിയുടുത്തും നിറങ്ങൾ വാരിയെറിഞ്ഞും മലക്കം മറിയുന്ന സ്ലോ മോഷൻ വീഡിയോ ആണ് അറോറ സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ടിരിക്കുന്നത്. നിമിഷങ്ങൾക്കുള്ളിലാണ് വീഡിയോ ഹിറ്റായി മാറിയത്.
Congratulations @parul_cutearora
— Michael Hoshiyar Singh (@MichaelHoshiyar) March 28, 2021
This is wow.....pic.twitter.com/iw0bJa5mbi
ഹൃതിക് റോഷനും ടൈഗർ ഷെറോഫും അഭിനയിച്ച 'വാർ' എന്ന സിനിമയിലെ 'ജയ് ജയ് ശിവശങ്കർ' എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് വീഡിയോ ചെയ്തിരിക്കുന്നത്. ജിംനാസ്റ്റിക്‌സിൽ ദേശീയതലത്തിൽ സ്വർണമെഡൽ ജേതാവാണ് പരുൾ അറോറ.